നേപ്പാളിൽ മിന്നൽപ്രളയം: എട്ട് മരണം; 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായി


ശാരിക

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിക്കുകയും 105 ഇന്ത്യക്കാർ ഉൾപ്പെടെ 384 പേരെ കാണാതാവുകയും ചെയ്തു. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള മേഖലയിലാണ് പ്രളയം വലിയ നാശനഷ്ടം വിതച്ചത്.

ഇന്ന് രാവിലെ ഒൻപതോടെ ടിബറ്റിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിൽ വലിയതോതിൽ ജലനിരപ്പ് ഉയരുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തീരപ്രദേശങ്ങളിലെ ഗ്രാമങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി. നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും പ്രളയജലത്തിൽ ഒലിച്ചുപോയിട്ടുണ്ട്.

ദുരന്തത്തിന് പിന്നാലെ സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ശക്തമായ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് കാണാതായവർക്കായി തെരച്ചിൽ നടത്തുന്നത്. സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും നേപ്പാൾ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചുചേർത്തു.

മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലും താഴ്ന്ന പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദിക്കരകളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed