മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ
ഷീബ വിജയൻ
തന്റെ മക്കളിലൊരാളെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. ചാനൽ 14-ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ തന്റെ രണ്ടു മക്കളിൽ ആർക്കുനേരെയാണ് വധശ്രമം ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
നേരത്തെ നെതന്യാഹുവിന്റെ കുടുംബത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ ഇസ്രയേൽ സെക്യൂരിറ്റി ഏജൻസി പ്രത്യേക അനുമതി നൽകിയിരുന്നു. അതേസമയം, നെതന്യാഹുവിന്റെ ആരോപണത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
adsadsadsds

