കസാഖിസ്ഥാൻ സംഘർഷം: മലയാളികളുൾപ്പെടെ 150 ഇന്ത്യക്കാർ സുരക്ഷിതർ


ന്യൂഡൽഹി: കസാഖിസ്ഥാനിൽ എണ്ണപ്പാടത്തുണ്ടായ സംഘർഷത്തെത്തുടർന്ന് മലയാളികളുൾപ്പെടെ 150 ഇന്ത്യക്കാർ സുരക്ഷിതരാണെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മലയാളികൾ അടക്കമുള്ള ഇന്ത്യൻ തൊഴിലാളികളെ ഹോട്ടലുകളിലേക്കു മാറ്റിയെന്നും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസിലുള്ള എണ്ണപ്പാടത്ത് ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഘർഷം ഉടലെടുത്തത്. ലെബനനിൽ നിന്നുള്ള ഒരു തൊഴിലാളി സോഷ്യൽ മീഡിയയിൽ പോസ്റ്റ്ചെയ്ത ഫോട്ടോയാണ് സംഘർഷത്തിലേക്കു നയിച്ചത്. ഒരു ലബനാന്‍ പൗരന്‍ കൂടെ ജോലി ചെയ്യുന്ന സ്ത്രീയോടൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതായിരുന്നു പ്രകോപനം. കസാഖ് തൊഴിലാളികളെ അപമാനിക്കുന്ന ഫോട്ടോയാണിതെന്ന പ്രചാരണത്തെത്തുടർന്നു വിദേശതൊഴിലാളികളെ തദ്ദേശീയർ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ലബനാന്‍ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം തുടങ്ങിയെങ്കിലും ‌ഇവിടെ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരും ആക്രമണത്തിന് ഇരയായി. ഇക്കാര്യം വിദേശ കാര്യ മന്ത്രി വി മുരളീധരന്‍ സ്ഥിരീകരിച്ചു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിൽ എഴുപതോളം പേർ മലയാളികളാണെന്നാണു വിവരം. സംഘർഷത്തിൽ 30 പേർക്ക് പരിക്കേറ്റു. ഇവരിൽ ഭൂരിഭാഗവും അറബ് വംശജരാണ്. പരിക്കേറ്റ നാല് ഇന്ത്യക്കാരെ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര സഹായത്തിനായി കസാകിസ്താനിലെ ഇന്ത്യന്‍ എംബസി പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പര്‍ തുറന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed