പിരിച്ചു വിട്ട ഡ്രൈവർമാരെ കരാർ ജീവനക്കാരായി തിരിച്ചെടുക്കും; കെ.എസ്.ആർ.ടി.സി പ്രതിസന്ധിക്ക് പരിഹാരം
തിരുവനന്തപുരം: കോടതി നിർദ്ദേശത്തെ തുടർന്ന് കെ.എസ്.ആർ.ടിസി പിരിച്ചുവിട്ട 2107 എംപാനൽ ഡ്രൈവർമാരെയും കരാർ ജീവനക്കാരായി തിരിച്ചെടുക്കും. ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണിത്. പിരിച്ചുവിട്ട ഡ്രൈവർക്ക് നാളെത്തന്നെ കരാർ നിയമനം നൽകാനാണ് തീരുമാനം.
ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് നൂറുകണക്കിന് കെ.എസ്.ആർ.ടി.സി സർവ്വീസുകൾ മുടങ്ങിയിരുന്നു. കോടതി ഉത്തരവനുസരിച്ച് നേരത്തെ എംപാനൽ കണ്ടക്ടർമാരെയും പിരിച്ചു വിട്ടിരുന്നു. ഇവർക്കു പകരമായി പി.എസ്.സി പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികളെ നിയമിച്ചാണ് പ്രതിസന്ധി മറികടന്നത്.

