കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം വൈകിച്ചത് എല്‍ഡിഎഫ് : രമേശ് ചെന്നിത്തല


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇത്രയും വൈകിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന ആരോപണവുമായി രമേശ് ചെന്നിത്തല.സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമായിരുന്നു. ആ പാപഭാരം മറച്ചുവെക്കാനാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി യുഡിഎഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിന്റെ 90% പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതില്‍ കൂടുതലൊന്നും ഇടതു സര്‍ക്കാര്‍ ചെയ്തിട്ടില്ല. അത് ജനങ്ങള്‍ക്കറിയാം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് യുഡിഎഫിന് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

You might also like

  • Straight Forward

Most Viewed