വിസ്കോൻസിൻ റിഫൈനറിയിൽ പൊട്ടിത്തെറി; 11 പേർക്ക് പരിക്ക്
ഷിക്കാഗോ : യുഎസ് സംസ്ഥാനമായ വിസ്കോൻസിനിലെ ഓയിൽ റിഫൈനറിയിൽ പൊട്ടിത്തെറി. 11 പേർക്ക് പരിക്കേറ്റു. ഹസ്കി എനർജി കന്പനിയുടെ ഓയിൽ റിഫൈനറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. തീപിടിത്തത്തെ തുടർന്ന് സമീപമുള്ള സ്കൂളുകളും ആശുപത്രികളും അധികൃതർ ഒഴിപ്പിച്ചു.
പ്രദേശിക സമയം വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ക്രൂഡ് ഓയിൽ സൂക്ഷിച്ചിരുന്ന ചെറിയ ടാങ്കാണ് പൊട്ടിത്തെറിച്ചത്. പിന്നാലെ കന്പനിയുടെ പുകക്കുഴലിൽനിന്നു കറുത്ത പുക ഉയർന്നതു പ്രദേശവാസികളെ പരിഭ്രാന്തരാക്കി. അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീ കെടുത്തിയത്.
റിഫൈനറിക്ക് അടുത്തുള്ള റോഡുകളിലൂടെ ഗതാഗതം താൽക്കാലികമായി നിർത്തി വെച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.
