അമേരിക്കയിൽ തോക്കുധാരി നാല് പേരെ കൊലപ്പെടുത്തി

വാഷിംഗ്ടൺ : അമേരിക്കയിലെ ടെന്നിസിയിൽ തോക്കുധാരി നാല് പേരെ വെടിവച്ചു കൊന്നു. വെടിവയ്പിൽ നാല് പേർക്കു പരിക്കേൽക്കുകയും ചെയ്തു. ടെന്നസിയിലെ നാഷ്‌വില്ലേയിലുള്ള വാഫിൽ ഹൗസ് റെസ്‌റ്റോറന്റിൽ ഞായറാഴ്‌ച പ്രാദേശിക സമയം രാവിലെ 3.30ന് എത്തിയ അക്രമി കണ്ണിൽ കണ്ടവരെയെല്ലാം വെടിവയ്‌ക്കുകയായിരുന്നു. റെസ്‌റ്റോറന്റിൽ ഉണ്ടായിരുന്ന കാവൽക്കാരിലൊരാളാണ് അക്രമിയിൽ നിന്നും തോക്ക് പിടിച്ചുവാങ്ങിയത്. എന്നാൽ ഇതിനിടയിൽ വെള്ളക്കാരനായ അക്രമി വസ്ത്രമൂരിയെറിഞ്ഞ് ഓടിരക്ഷപ്പെടുക
യായിരുന്നു. ട്രാവിസ് റെയ്ന്‍കിംഗ് എന്ന 29 വയസുള്ള യുവാവാണ് വെടിയുതിർത്തതെന്നും പോലീസ് വ്യക്തമാക്കി.
വെടിയേറ്റ മൂന്നു പേർ സംഭവസ്ഥലത്തും നാലാമത്തെയാൾ ആശുപത്രിയിലുമാണു മരിച്ചത്. അക്രമിയെ കീഴ്പ്പെടുത്തി തോക്കു കൈവശപ്പെടുത്തിയില്ലായിരുന്നെങ്കിൽ കൂടുതൽ പേർ കൊല്ലപ്പെടുമായിരുന്നു.
അതേസമയം, അക്രമം ഒരു ഇടവേളയ്‌ക്ക് ശേഷം അമേരിക്കയിലെ തോക്ക് ഉപയോഗത്തെ സംബന്ധിച്ച സംവാദത്തിന് വീണ്ടും തുടക്കം കുറിച്ചു. രാജ്യ
ത്ത് അടുത്തിടെ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 62 ശതമാനം ആളുകളും തോക്ക് ഉപയോഗം നിരോധിക്കണമെന്ന് അഭിപ്രായമുള്ളവരായിരുന്നു.