ബി­.ജെ­.പി­ നേ­താ­ക്കളെ­ വി­മർ­ശി­ച്ച് പ്രധാ­നമന്ത്രി­


ന്യൂഡൽഹി : ബി.ജെ.പി നേതാക്കൾക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാഭാരത കാലത്തെ ഇന്റർനെറ്റ്, ഡാർവിൻ തിയറി, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ അടുത്തിടെ വിവാദങ്ങൾക്കിടയാക്കിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാക്കളെ മോദി വിമർശിച്ചത്. ബി.ജെ.പി എം.പിമാരുമായി നരേന്ദ്ര മോദി ആപ്പിലൂടെ നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

പ്രശ്നങ്ങൾ വിശകലനം ചെയ്യാൻ മിടുക്കുള്ള വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തിൽ അബദ്ധങ്ങൾ പറയുകയും മാധ്യമങ്ങൾക്കാവശ്യമായ മസാലകൾ നൽകുകയുമാണ് പലരും ചെയ്യുന്നത്. കാമറ മുന്നിൽ കാണുന്ന നിമിഷം പലരും പാതിവെന്ത കാര്യങ്ങൾ വിളിച്ചുപറയാൻ തുടങ്ങും. ഇത് നേതാക്കളുടെ പ്രതിച്ഛായ മാത്രമല്ല, പാർട്ടിയുടെ പ്രതിച്ഛായയും നശിപ്പിക്കും− പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന സംഭവങ്ങൾ തുടർച്ചയായി പുറത്തുവരികയും ഇതിനോടുള്ള നേതാക്കളുടെ പ്രതികരണങ്ങൾ വിവാദമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ പരാമർശം. ബി.ജെ.പി നേതാക്കളിൽ ചിലർ പ്രതികളോട് മൃദു സമീപനം സ്വീകരിക്കുന്നതായും ആരോപണമുയർന്നിരുന്നു. ഒന്നോ രണ്ടോ ബലാത്സംഗ കേസുകൾ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വലിയ ചർച്ചയാക്കേണ്ടതില്ലെന്ന് മന്ത്രി സന്തോഷ് ഗംഗ്വാറിന്റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് ഇത്തരം അഭിപ്രായപ്രകടനങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ വിമർശനം.

ജമ്മു കശ്മീരിലെ കഠ്്വയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി എട്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത രണ്ട് കശ്മീർ മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് പുറത്തുപോയിരുന്നു. കൂടാതെ, അടുത്തിടെ ബീഹാറിലെ അറാറിയ മണ്ധലത്തിലെ ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചരണ പരിപാടിയിൽ ഈ പ്രദേശം തീവ്രവാദികളുടെ കേന്ദ്രമായിമാറുമെന്ന കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ പ്രസ്താവനയും ബി.ജെ.പിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

മഹാഭാരത കാലത്ത് ഇന്ത്യയിൽ ഇന്റർനെറ്റും കൃത്രിമോപഗ്രഹങ്ങളുപയോഗിച്ചുള്ള വിവരവിനിമയവും നിലവിലുണ്ടായിരുന്നെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പ്രസ്താവന വലിയ വിമർശനത്തിനും പരിഹാസങ്ങൾക്കും ഇടയാക്കിയ സാഹചര്യവും മോദി ചൂണ്ടികാട്ടി. ഡാർവിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും കുരങ്ങുകളിൽ നിന്ന് മനുഷ്യൻ രൂപപ്പെട്ടതിന് സാക്ഷികളില്ലെന്നുമുള്ള കേന്ദ്രമന്ത്രി സത്യപാൽ സിംഗിന്റെ പ്രസ്താവനയും വിമർശനങ്ങൾ നേരിട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed