ബർബറ ബുഷ് അന്തരിച്ചു
ഹൂസ്റ്റൺ : അമേരിക്കൻ മുൻ പ്രഥമ വനിത ബർബറ ബുഷ് (92) അന്തരിച്ചു. യു.എസ് പ്രസിഡണ്ടായിരുന്ന ജോർജ് എച്ച്.ഡബ്യു ബുഷിന്‍റെ പത്നിയാണ്. 1989-93 കാലഘട്ടത്തിലായിരുന്നു ജോർജ് എച്ച്.ഡബ്ല്യു ബുഷ് പ്രസിഡണ്ടായിരുന്നത്. 2000ൽ ഇവരുടെ മകൻ ജോർജ് ഡബ്ല്യു. ബുഷ് 43−ാമത്തെ അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭർത്താവും മകനും അമേരിക്കൻ പ്രസിഡണ്ടാകുന്നത് കണ്ട ഏക വനിതയാണ് ബർബറ.



