സി­.ഐ.എ മേ­ധാ­വി­ ഉത്തര കൊ­റി­യയിൽ രഹസ്യ സന്ദർ­ശനം നടത്തി­യതാ­യി­ റി­പ്പോ­ർ‍­ട്ട്


വാഷിംഗ്ടൺ : അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ ഡയറക്ടർ മൈക്ക് പോംപയോ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ സന്ദർശിച്ചതായി റിപ്പോർട്ട്. ഏപ്രിൽ ആദ്യവാരം അദ്ദേഹം ഉത്തര കൊറിയയിലെത്തിയതായാണ് സൂചന.  മൈക്ക് പോംപയോയുടെ സന്ദർശനത്തെ കുറിച്ച് നേരിട്ട് അറിവുള്ള രണ്ട് വ്യക്തികളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെക്രട്ടറി ഓഫ് േസ്റ്ററ്റ് സ്ഥാനത്തേക്ക് മൈക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഉത്തരകൊറിയ സന്ദർശനത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തെത്തിയിരിക്കുന്നത്. 

ട്രംപിന്റെ വിശ്വസ്തരിൽ ഒരാളും ഉത്തര കൊറിയൻ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ കുറിച്ച് ട്രംപിനും കിമ്മിനും നേരിട്ട് ചർച്ചകൾ നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് മുന്നോടിയായാണ് മൈക്കിന്റെ രഹസ്യ സന്ദർശനമെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed