മി­­­ൽ­­മ മൂ­­­ല്­യ വർ­­ദ്ധി­­­ത ഉൽ­­പ്പന്നങ്ങൾ ഉണ്ടാ­­­ക്കണം : മന്ത്രി­­­ കെ­­­. രാ­­­ജു­­­


എറണാകുളം : ഇനിയുള്ള കാലഘട്ടത്തിൽ മിൽമ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കണമെന്ന് മന്ത്രി കെ. രാജു. ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സ്ത്രീശക്തി, കുടുംബശ്രീ യൂണിറ്റുകൾക്ക് മൂല്യവർലദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാവുന്നതാണ്. ക്ഷീരമേഖലയിൽ ചെറുപ്പക്കാർ കടന്നുവരുന്നുണ്ട്. 20 പശുക്കളുള്ള ഒരു യൂണിറ്റിന് ഏഴ് ലക്ഷം രൂപ സബ്‌സിഡി നൽകുന്നു. കാലിത്തീറ്റ, തീറ്റപ്പുല്ല് എന്നിവയ്ക്കും സബ്‌സിഡി നൽകിവരുന്നുണ്ട്. പശുവിനെ വാങ്ങാൻ ലോണെടുത്തു കടക്കെണിയിലായവർക്ക് അഞ്ച് കോടി രൂപ കടാശ്വാസം ബജറ്റിൽ വകയിരുത്തി. ക്ഷീരകർഷക പെൻഷൻ 1100 രൂപയായി വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയിൽ മാത്രം എണ്ണായിരത്തോളം കർഷകർക്ക് പെൻഷൻ നൽകുന്നു. ക്ഷീരകർഷക സംഗമം പദ്ധതിയുടെ ഭാഗമായി ഈ വർഷം തിരഞ്ഞെടുത്ത പത്ത് പഞ്ചായത്തുകൾക്ക് അന്പത് ലക്ഷം രൂപ വീതം നൽകും. അഞ്ച് വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയായ ഡെയറി സോണിൽ 50 ബ്ലോക്ക് പഞ്ചായത്തുകൾക്കായി ഓരോ വർഷവും അന്പത് ലക്ഷം രൂപ വീതം നൽകും. ഇന്ത്യ പാലുൽപ്പാദനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. ആസിയാൻ രാജ്യങ്ങളുമായി ഒപ്പിടാൻ പോകുന്ന കരാർ പ്രകാരം പാലും പാലുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യാൻ പോകുന്ന കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ കേരളം കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.  വി.ഡി സതീശൻ എംഎൽഎ അദ്ധ്യക്ഷനായി. കെ.വി തോമസ് എം.പി പ്രഭാഷണം നടത്തി. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശാ സനിൽ, പറവൂർ നഗരസഭാദ്ധ്യക്ഷൻ രമേഷ് ഡി. കുറുപ്പ്, ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ എൻ. രാജൻ, ക്ഷീര വികസന ഡയറക്ടർ ഏബ്രഹാം ടി.ജോസഫ്, പി. രാജു, മേഖലാ യൂണിയൻ ചെയർമാൻ ബാലൻ, എം.ടി. ജയൻ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച കർഷകർക്ക് അവാർഡുകൾ നൽകി. 

ജില്ലയിലെ ഏറ്റവും നല്ല ക്ഷീര കർഷകനുള്ള അവാർഡ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രീൻലാൻഡ് ഫാം ഉടമ ജോജോ ആന്റണി നേടി. കൂവപ്പടി ബ്ലോക്കിലെ തന്നെ അന്നമ്മ പത്രോസ് മികച്ച കർഷകയ്ക്കുള്ള അവാർഡും ടി.എ രാജു പട്ടിക ജാതി, വർഗ വിഭാഗത്തിലെ മികച്ച കർഷകനുള്ള അവാർഡും കരസ്ഥമാക്കി. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed