ടെലഗ്രാമിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ഇറാൻ സർക്കാർ നീക്കി
ടെഹ്റാൻ : ടെലഗ്രാമിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ഇറാൻ സർക്കാർ നീക്കി.കഴിഞ്ഞ വർഷം ഡിസംബറിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെ ഇൻസ്റ്റഗ്രാമും ടെലഗ്രാമും സർക്കാർ നിരോധിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ ടെലഗ്രാമിന്റെ വോയിസ് കോളുകളും നിരോധിച്ചിരുന്നു.
2009 മുതൽ രാജ്യം അരക്ഷിതാവസ്ഥയിൽ ആയതോടെയാണ് ഇറാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി തുടങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ നടന്ന പ്രക്ഷോഭത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. ആയിരത്തോളം പേർ അറസ്റ്റിലുമായി. ഇപ്പോൾ, പ്രക്ഷോഭങ്ങൾക്ക് ശമനം വന്നതോടെയാണ് സർക്കാർ നിരോധനത്തിൽ ഇളവ് അനുവദിച്ചത്.
ടെലഗ്രാമിന് ഇറാനിൽ നാലു കോടി ഉപയോക്താക്കളാണുള്ളത്. ഇന്റർനെറ്റിന് സർക്കാർ ഏർപ്പെടുത്തിയ ഫിൽട്ടറിംഗ് മറികടക്കാൻ ഇറാനിലെ ജനങ്ങൾ വി.പി.എൻ നെറ്റ്്വർക്കുകളുടെ സഹായത്തോടെ ടെലഗ്രാമാണ് ഉപയോഗിച്ചു വന്നത്.

