ശ്രീജിത്തിന് പിന്തുണയുമായി സൈബർ കൂട്ടായ്മ
തിരുവനന്തപുരം : സ്വന്തം അനുജന് വേണ്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിൽ നിരാഹരസമരം നടത്തുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിനു പിന്തുണയുമായി കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നു സൈബർ ലോകത്തും നിന്നും ആളുകൾ തെരുവിൽ അണിചേർന്നു. സ്ത്രീകളും യുവാക്കളും അടങ്ങുന്ന വൻ സംഘമാണ് തലനഗരിയിലെ ഭരണസിരാ കേന്ദ്രത്തിന് മുന്നിൽപ്രതിഷേധ പ്രകടനവുമായി എത്തിയത്. പാളയം രക്ഷസാക്ഷി മണ്ധപത്തിൽ നിന്നും രാവിലെ 11 മണിയോടെയാണ് സമരം ആരംഭിച്ചത്.
രണ്ടര വർഷത്തിൽ അധികമായി സ്വന്തം അനുജന്റെ മരണത്തിന് കാരണമായ പോലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിനു വേണ്ടി ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബർ ലോകം ഒരുമിച്ചത്. തിരുവനന്തപുരം നഗരത്തിൽ ആയിരക്കണക്കിന് പേർ ശ്രീജിത്തിന് പിന്തുണയുമായി സമര മുഖത്ത് അണിചേർന്നു.
ആരോപണ വിധേയരായ പോലീസുകാർ സർവ്വീസിൽ തുടരുകയാണ്. ഇവർക്ക് സ്ഥാനം കയറ്റം ലഭിച്ചിരുന്നു. പോലീസുകാർക്ക് എതിരെ നടപടി എടുക്കുന്നതിനു േസ്റ്റ നൽകിയിരിക്കുകയാണ് കോടതി. ശ്രീജിത്തിനു പിന്തുണമായി നടൻ ടോവിനോ തോമസും സമരപ്പന്തലിൽ എത്തിയിരുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ശ്രീജിത്തുമായി ടോവിനോ സംസാരിച്ചു. അൽപ നേരം ടോവിനോ സമരം മുഖത്ത് ചെലവഴിച്ചു.

