പാ­കി­സ്ഥാ­നു­ള്ള സാ­ന്പത്തി­ക സഹാ­യം അമേ­രി­ക്ക നി­ർ‍­ത്തലാ­ക്കി­


വാഷിംഗ്ടൺ : ഭീകരവാദ സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ പാകിസ്ഥാനുള്ള സാന്പത്തിക, സൈനിക സഹായങ്ങൾ നിർത്തിയതായി അമേരിക്കൻ േസ്റ്ററ്റ് ഡിപ്പാർട്ട്മെന്റ് വക്താവി ഹെയ്തർ നവോർട്ട് അറിയിച്ചു. ഇതോടെ പുതുവർഷത്തിലെ ആദ്യ ട്വീറ്റ് ട്രംപ് യാഥാർത്ഥ്യമാക്കി. ഗുരുതരമായ വിധത്തിൽ ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരിൽ പ്രത്യേക നിരീക്ഷണപ്പട്ടികയിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തിയതിനു പിന്നാലെയാണു നടപടി.

നാലുമാസം മുന്പാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പാകിസ്ഥാനുമായി ഉന്നതതല സഹകരണത്തിന് സന്നദ്ധത അറിയിച്ചത്. എന്നാൽ, ഭീകരസംഘടനയായ താലിബാൻ, ഹക്വനി എന്നിവയ്ക്ക് ഇപ്പോഴും പാക് അഭയം കൊടുക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പിന്തുണ പിൻവലിക്കുന്നത്.

ആയുധങ്ങളോ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള മറ്റ് സംവിധാനങ്ങളോ പാകിസ്ഥാന് നൽകില്ല. എന്നാൽ രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്ന സാഹചര്യമുണ്ടായാൽ ചില വിട്ടുവീഴ്ച ചെയ്യുമെന്നും വക്താവ് വ്യക്തമാക്കി.

ഭീകരപ്രവർത്തനം തടയുന്നത് സംബന്ധിച്ച് അമേരിക്ക പാകിസ്ഥാനുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ഭീകരരെ തുരത്തുന്നതിന് ശക്തമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. അമേരിക്ക ഇപ്പോൾ തടഞ്ഞുവച്ച പണത്തിൽ 2016ലെ 255 ദശലക്ഷം ഡോളറിന്റെ സൈനിക സഹായവും (എഫ്.എം.എഫ്), സൗഹൃദരാജ്യങ്ങൾക്ക് പ്രതിരോധ വകുപ്പ് നൽകുന്ന 2017ലെ 900 ദശലക്ഷം ഡോളറിന്റെ സഹായവും ഉൾപ്പെടും. 

അമേരിക്കയുടെ സാന്പത്തിക സഹായം മുടങ്ങാതിരിക്കാൻ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാ അത്തുദ്ദഅവ (ജെ.യു.ഡി) മേധാവിയുമായ ഹാഫിസ് സയീദിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ പാകിസ്ഥാൻ നീക്കം തുടങ്ങിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed