മ­ണി­യന് വേ­ണ്ടി­ നടത്തു­ന്ന സാ­ന്ത്വന സംഗീ­തം ഇന്ന്


മനാമ : മുൻ പ്രവാസി മലയാളിയും ഇന്ത്യൻ ക്ലബ്ബിൽ സ്ഥിര സാന്നിധ്യവുമായിരുന്ന റിഥം ആർട്ടിസ്റ്റ് മണിയന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള സംഗീത നിശ ഇന്ന് വൈകീട്ട് 7:30ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. ബഹ്‌റൈനിലെ 25ഓളം കലാകാരന്മാർ ചേർന്നൊരുക്കുന്ന ലൈവ് ഓർക്കസ്ട്ര പിന്നണി ഒരുക്കും. മലയാളത്തിലെയും മറ്റ് ഭാഷകളിലെയും നിരവധി ഗാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഈ പരിപാടിയിലേയ്ക്കുള്ള പ്രവേശനം ഗസ്റ്റ് പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. റിഥം ആർട്ടിസ്റ്റും അങ്കമാലി സ്വദേശിയുമായ മണിയന് (44) മൂന്ന് മാസങ്ങൾക്ക് മുൻപ് രക്തസമ്മർദ്ദം കൂടി രണ്ട് കണ്ണുകളിലേയ്ക്കും ഇരുട്ട് കയറി കാഴ്ച നഷ്ടമായി. സാന്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് മണിയന്റേത്. അഞ്ച് ലക്ഷം രൂപയുടെ ഓപ്പറേഷൻ നടത്തിയാൽ മണിയന്റെ കാഴ്ച തിരിച്ചു കിട്ടും. മണിയന്റെ ദുരവസ്ഥ മനസ്സിലാക്കിയ ബഹ്‌റൈനിലെ തന്റെ പഴയകാല സുഹൃത്തുക്കൾ ഇന്ത്യൻ ക്ലബ്ബിൽ സ്ഥിരസാന്നിധ്യവുമായിരുന്ന മണിയന്റെ ചികിത്സയ്ക്ക് വേണ്ടി നടത്തുന്ന സംഗീത പരിപാടി കൂടിയാണിത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed