കേരളത്തിന് തിരിച്ചടിയായി 'അക്വാൻ' ചുഴലിക്കാറ്റ്; തുലാവർഷം ദുർബലമാകുന്നു, വടക്കൻ ജില്ലകളിൽ മഴ കുറയും


ഷീബ വിജയൻ


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അക്വാൻ' ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലെ വടക്കുകിഴക്കൻ മൺസൂണിനെ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ പലയിടത്തും മഴ തീരെ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അക്വാൻ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതോടെ വരും ദിവസങ്ങളിൽ കേരളത്തിൽ മഴയുടെ അളവ് ഇനിയും കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വടക്കുകിഴക്കൻ മൺസൂൺ കാലയളവിൽ ഇതുവരെ കേരളത്തിൽ ലഭിച്ചത് 321.1 മി.മീ മഴ മാത്രമാണ്. സാധാരണയായി ഈ സമയത്ത് ലഭിക്കേണ്ടിയിരുന്നത് 413.4 മി.മീ മഴയാണ്. അതായത് 22 ശതമാനത്തിന്റെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

അക്വാൻ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് നവംബർ 20-ന് ഉച്ചയോടെ ആന്ധ്രാപ്രദേശ് - യാനം തീരത്ത് കരതൊടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഈ ചുഴലിക്കാറ്റിന്റെ സ്വാധീനം മേഖലയിലെ സാധാരണ മഴയുടെ രീതിക്ക് മാറ്റം വരുത്തിയെന്നും കേരളത്തിൽ മഴയുടെ അളവ് കുറയാൻ കാരണമായെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. പുതിയ കാലാവസ്ഥാ വ്യതിയാനങ്ങൾ രൂപപ്പെടാത്ത സാഹചര്യത്തിൽ, പ്രത്യേകിച്ചും വടക്കൻ കേരളത്തിൽ മൺസൂണിന്റെ അവസാന ഘട്ടത്തിൽ മഴ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

  dfsdff

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed