നേപ്പാളിലെ മിന്നൽ പ്രളയം: മരണം 950 കടന്നു; ജലവൈദ്യുത നിലയങ്ങളിൽ തിരച്ചിൽ തുടരുന്നു
ശാരിക
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കടുത്ത മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 950 കടന്നു. ദുരന്തത്തിൽ കാണാതായ ഇന്ത്യക്കാരെക്കുറിച്ച് പുതിയ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. വിവിധ ജലവൈദ്യുത പ്ലാന്റുകളിലായി ഇനിയും 650-ലധികം പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനം ദുഷ്‌കരമായ മലയോര മേഖലകളിലേക്ക് ഹെലികോപ്റ്ററുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം റസുവഗഢി ഹൈഡ്രോപവർ പ്രൊജക്റ്റ് തുരങ്കത്തിന്റെ അവസാന ഭാഗം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ആരെയും ജീവനോടെ കണ്ടെത്താനായില്ല.
പ്രളയസമയത്ത് നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളുടെ ഭൂഗർഭ തുരങ്കങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ കാണാതായവരെ കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
aa

