ജാർഖണ്ഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു


ഷീബ വിജയൻ


മുതിർന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ നഗരവികസന മന്ത്രിയുമായ സുദിവ്യ കുമാർ സോനു (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി വൈകി റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുദിവ്യ കുമാർ പുലർച്ചെ നാലോടെയാണ് മരിച്ചത്. ഗിരിധിയിൽ നിന്നുള്ള എംഎൽഎയായ സുദിവ്യ കുമാർ, ടൂറിസം, ആർട്സ്, കൾച്ചർ, സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു.

സുദിവ്യ കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ജെഎംഎം എക്‌സിൽ കുറിച്ചത് ഇങ്ങനെ: "ജെഎംഎമ്മിന്റെ സമർപ്പിത നേതാവും ജാർഖണ്ഡ് സർക്കാർ മന്ത്രിയുമായ സുദിവ്യ കുമാറിന്റെ അകാല വിയോഗത്തിൽ ജാർഖണ്ഡ് മുക്തി മോർച്ച കുടുംബം അതീവ ദുഃഖിതരും സ്തബ്ധരുമാണ്.' പാർട്ടി അംഗങ്ങളെല്ലാം കടുത്ത ഞെട്ടലിലും ദുഃഖത്തിലുമാണെന്നും സർക്കാരിനും സംസ്ഥാനത്തിനും അദ്ദേഹത്തിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്നും പാർട്ടി വ്യക്തമാക്കി. പാർട്ടിക്ക് ഉള്ള അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിച്ച പാർട്ടി കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അനുശോചനം അറിയിച്ചു. സുദിവ്യ കുമാറിന്റെ നിര്യാണത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി. ഈ വേർപാട് തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വസ്തനായ കൂട്ടുകാരനും വഴികാട്ടിയും പ്രസ്ഥാനത്തിന്റെ പ്രതിജ്ഞാബദ്ധനായ പോരാളിയുമായിരുന്നു അദ്ദേഹമെന്നും, സംസ്ഥാനത്തിന്റെ ഐഡന്റിറ്റിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

 

article-image

gjnfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed