യുഡിഎഫിന് മറുപടിയായി എൽഡിഎഫിന്റെ ബദൽ ധവളപത്രം ഇന്ന് പുറത്തിറക്കും


ഷീബ വിജയൻ

യുഡിഎഫ് സർക്കാരിന്റെ ധവള പത്രത്തിനെതിരെ എൽഡിഎഫ് ഇന്ന് ബദൽ ധവളപത്രം പുറത്തിറക്കും. സർക്കാർ പുറത്തിറക്കിയ രാഷ്ട്രീയപ്രഖ്യാപന രേഖയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാനായി എകെജി പഠന ഗവേഷണ കേന്ദ്രമാണ് ഈ ബദൽ ധവളപത്രം തയ്യാറാക്കിയത്. വൈകിട്ട് നാലിന് എകെജി മിനിഹാളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇതിന്റെ പ്രകാശനകർമം നിർവഹിക്കും. ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ എംഎൽഎ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

state കടക്കെണിയിലാണെന്ന യുഡിഎഫ് പ്രചാരണത്തെ പ്രതിരോധിക്കാനാണ് ഈ ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന് കീഴിൽ കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനം നേടിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ തുടർച്ചയായി ചെയ്യേണ്ട സംഘടനാ കാര്യങ്ങളും വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിന് എതിരായ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യലുമാണ് യോഗത്തിന്റെ പ്രധാന അജണ്ട.

article-image

ിുുപൂൂബപപു

You might also like

  • Lulu Exchange
  • Straight Forward

Most Viewed