ആരോഗ്യപ്രശ്നം: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു


ഷീബ വിജയൻ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത അനുയായിയുമായ മുഹമ്മദ് ഷഹാബുദ്ദീൻ (76) സ്ഥാനം രാജിവെച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗബാധ കാരണം പെട്ടെന്ന് ബോധക്ഷയം ഉണ്ടാകുന്നതിനാലാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ ദേശീയ പാർലമെന്റായ 'ജാതീയ സംസദ്' സ്പീക്കർക്കായിരിക്കും താത്കാലിക ചുമതല.

തിരിച്ചുവരവിന് ശ്രമിക്കുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഷഹാബുദ്ദീന്റെ രാജി വലിയ തിരിച്ചടിയാണ്. 2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഹസീന ഇന്ത്യയിലേക്ക് കടന്ന ശേഷവും ഭരണതലത്തിൽ അവരുടെ പ്രധാന പിന്തുണക്കാരനായിരുന്നു അദ്ദേഹം. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് നിരോധിക്കപ്പെടുകയും ഹസീനയ്ക്ക് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ അസാന്നിധ്യത്തിൽ വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ മാറ്റണമെന്ന ജനവികാരം ശക്തമാകുന്നതിനിടെയാണ് ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷഹാബുദ്ദീൻ പദവി ഒഴിഞ്ഞത്.

article-image

ി്ിുിുവിുിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed