16 വയസ്സിന് മുൻപ് ചരിത്രനേട്ടം: ടി20യിൽ റെക്കോർഡ് കുറിച്ച് കൗമാര വിസ്മയം വൈഭവ് സൂര്യവംശി


ഷീബ വിജയൻ

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ അതിൽ നിർണായകമായത് 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ താരം അർധ സെഞ്ച്വറി നേടി. ഈ പ്രകടനത്തോടെ മത്സരത്തിലെയും പരമ്പരയിലെയും താരത്തിനുള്ള പുരസ്‌കാരങ്ങളും താരം സ്വന്തമാക്കി.

മൂന്നാം മത്സരത്തിൽ വെറും 49 പന്തുകളിൽ നിന്ന് 8 ഫോറുകളും 4 സിക്‌സറുകളും അടക്കം 81 റൺസാണ് ഈ ഇടം കൈയൻ ബാറ്റർ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20 കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. ഇതിനൊപ്പം താരം ഒരു റെക്കോർഡും സ്വന്തം പേരിൽ ആക്കി. പുരുഷ ടി20 ചരിത്രത്തിൽ 16 വയസ് തികയുന്നതിന് മുൻപ് ഒന്നിലധികം അർധ ശതകങ്ങൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡും കൗമാര വിസ്മയം സ്വന്തം പേരിൽ ആക്കി.

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം മത്സരത്തിൽ വെറും 19 പന്തുകളിൽ നിന്ന് അർധ ശതകം നേടിയ വൈഭവ്, പുരുഷ ടി20 ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നേരത്തെ മാറിയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നു 50.33 ശരാശരിയിലും 196.10 സ്‌ട്രൈക്ക് റേറ്റിലും 151 റൺസാണ് താരം നേടിയത്.

article-image

qweqwewew

You might also like

  • Lulu Exchange
  • Straight Forward

Most Viewed