പശ്ചിമേഷ്യൻ സംഘർഷം: ഒരു കോടി പ്രവാസികളുടെ സുരക്ഷയിൽ യു.എന്നിൽ ആശങ്കയറിയിച്ച് ഇന്ത്യ


ഷീബ വിജയൻ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ആവശ്യപ്പെട്ടു. ഹുർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഒരു കോടിയോളം ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. അവരുടെ സുരക്ഷയും സാമ്പത്തിക താല്പര്യങ്ങളും ഇന്ത്യക്ക് അങ്ങേയറ്റം പ്രധാനമാണ്. ഹുർമുസ് കടലിടുക്കിലുണ്ടായ ആക്രമണങ്ങളിൽ നിരവധി ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര ഇടപെടലുകളിലൂടെ മാത്രമേ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നും സമുദ്രപാതകളിലെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

്ിേോ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed