യു.എസ് ബോംബർ വിമാനങ്ങൾക്ക് അനുമതി; ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ സൈന്യത്തെ സജ്ജമാക്കി ബ്രിട്ടൻ


ഷീബ വിജയൻ

ലണ്ടൻ: അമേരിക്കൻ ബോംബർ വിമാനങ്ങൾക്ക് രാജ്യത്തെ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതിന് പിന്നാലെ, ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി) നൽകിയ മുന്നറിയിപ്പിന് മറുപടിയായാണ് ബ്രിട്ടന്റെ ഈ പ്രതികരണം.

രാജ്യത്തെയും വിദേശത്തെയും ഏത് ഭീഷണിയെയും ചെറുക്കാൻ റോയൽ നേവി, ബ്രിട്ടീഷ് ആർമി, റോയൽ എയർഫോഴ്സ് എന്നിവ സജ്ജമാണെന്നും നാറ്റോ സഖ്യകക്ഷികളുമായി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും സർക്കാർ വക്താവ് അറിയിച്ചു.

സ്വയം പ്രതിരോധത്തിന്റെ ഭാഗമായി യു.എസിന് താവളങ്ങൾ നൽകുന്ന കരാർ പുതുക്കിയതായി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണമിനെ അറിയിച്ചിരുന്നു. ഹുർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനാണ് ഈ അനുമതിയെന്നും, സംഘർഷം വലിയൊരു യുദ്ധത്തിലേക്ക് വഴിവെക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും ബ്രിട്ടൻ വ്യക്തമാക്കി.

article-image

v cv cvxcvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed