ഇറാന്റെ തിരിച്ചടിയിൽ വിറച്ച് ഇസ്രായേൽ: പരിക്കേറ്റവർ 500 കടന്നു; പശ്ചിമേഷ്യയിൽ ഒറ്റദിവസം റദ്ദാക്കിയത് 700-ലധികം വിമാനങ്ങൾ


ഷീബ വിജയൻ
തെൽ അവീവ്/ദുബായ്: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു. ഇതിൽ 456 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രായേൽ ആംബുലൻസ് വിഭാഗം അറിയിച്ചു.

ഇറാന്റെ തിരിച്ചടിക്ക് പിന്നാലെ തെഹ്‌റാൻ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപകമായ ബോംബാക്രമണം നടത്തി. തെഹ്‌റാനിലെ കൊട്ടാരവും കോടതി സമുച്ചയവും തകർക്കപ്പെട്ടു. ഇറാൻ പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നാസർ സാദേ, മേജർ ജനറൽ അബ്ദുൽ റഹീം മൗസവി എന്നിവർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഖാംനഈക്കൊപ്പം അദ്ദേഹത്തിന്റെ മകളും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നേതാവിന്റെ മരണത്തിൽ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു.

യുദ്ധം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ വ്യോമഗതാഗതം പൂർണ്ണമായും തകർന്നു. ഇന്ന് മാത്രം മേഖലയിൽ 700-ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് സർവീസ് നടത്തേണ്ടിയിരുന്ന 4,329 വിമാനങ്ങളിൽ 716 എണ്ണവും റദ്ദാക്കിയതായി ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ 'സിറിയം' വ്യക്തമാക്കി. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം സർവീസുകൾ നിർത്തിവെച്ചു.

ഒമാൻ ഒഴികെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ വ്യോമാതിർത്തികൾ ഭാഗികമായോ പൂർണ്ണമായോ അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ ഭീഷണിയുള്ളതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

article-image

fdsdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed