സുഹൃത്തിൻ്റെ മകളുമായുള്ള അടുപ്പം തർക്കത്തിന് കാരണം; പള്ളുരുത്തി കൊലപാതകത്തിൽ ജെൻസന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
ഷീബ വിജയൻ
കൊച്ചി: പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അയ്യംവേലി പറമ്പിൽ കണ്ണൻ ആണ് മരിച്ചത്. സംഭവത്തിൽ ജെൻസൻ എന്നയാളാണ് അറസ്റ്റിലായത്. തേവര പോലീസാണ് ജെൻസനെ പിടികൂടിയത്. പള്ളുരുത്തി വെളിയിൽ രാത്രി 10 ഓടെയായിരുന്നു സംഭവം. ജെൻസന്‍റെ സുഹൃത്തിന്‍റെ മകളുമായി കണ്ണൻ അടുപ്പത്തിലായതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.
മുൻപും ജെൻസനും കണ്ണനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ അർധരാത്രി ഇരുവരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടെ കൈയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ജെൻസൻ കണ്ണനെ കുത്തുകയായിരുന്നു. പെൺസുഹൃത്തിന്‍റെ അച്ഛനും മറ്റൊരാളും കൊല നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ഇരുവരെയും കേസിൽ പ്രതി ചേർത്തു.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
്ിേമ്േോ്േ

