ഖാംനഈയുടെ വധം: കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; വെടിവയ്പ്പിൽ ആറ് മരണം
ഷീബ വിജയൻ
കറാച്ചി/ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചതോടെ പാക്കിസ്ഥാനിലും ഇന്ത്യയിലും വൻ പ്രതിഷേധം. പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അമേരിക്കൻ കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ നടത്തിയ ആക്രമണം അക്രമാസക്തമായി. കോൺസുലേറ്റിന് തീയിട്ട പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടു.
ഖാംനഈയുടെ വധത്തിൽ പ്രതിഷേധിച്ച് ഇറാനിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പൊട്ടിക്കരഞ്ഞും അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യം വിളിച്ചും പ്രതിഷേധം രേഖപ്പെടുത്തി. ഇറാന് പുറമെ പാക്കിസ്ഥാനിലും ഇന്ത്യയിലും പ്രതിഷേധം ആഞ്ഞടിക്കുകയാണ്.
ഇന്ത്യയിൽ ജമ്മു കശ്മീർ, ലഡാക്ക്, ലക്നൗ എന്നിവിടങ്ങളിൽ ഷിയാ മുസ്ലിം വിഭാഗം നേതാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിച്ചു. ഇന്ത്യയിലെ ഷിയാ വിഭാഗം മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടത്താനും ആഹ്വാനമുണ്ട്. അതേസമയം, നിലവിലെ സാഹചര്യത്തിൽ എല്ലാവരും സംയമനം പാലിക്കണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഭ്യർത്ഥിച്ചു.
erwdfsadfs


