പനവൂരിൽ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ അഷ്കർ കൊടും ക്രിമിനലെന്ന് നാട്ടുകാർ; ആദ്യ ഭാര്യയോടും കാട്ടിയത് സമാനതകളില്ലാത്ത ക്രൂരത


ഷീബ വിജയൻ

തിരുവനന്തപുരം: പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഷ്കർ കൊടും ക്രിമിനലാണെന്ന ആരോപണവുമായി നാട്ടുകാരും ബന്ധുക്കളും. തെളിവെടുപ്പിനായി പ്രതിയെ വാടകവീട്ടിൽ എത്തിച്ചപ്പോൾ ജനരോഷം അണപൊട്ടുകയും നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അഷ്കർ വൻ ക്രൂരനാണെന്നും മുൻപ് സ്വന്തം മകളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അഷ്കറിന്റെ ആദ്യ ഭാര്യയുടെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആദ്യ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും തല ഭിത്തിയിലും ക്ലോസറ്റിലും ഇടിപ്പിക്കുകയും ബോധംകെട്ടപ്പോൾ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും അവർ പറഞ്ഞു. മർദ്ദനമേറ്റ ആദ്യ ഭാര്യ നിലവിൽ കഴിഞ്ഞ രണ്ട് വർഷമായി ചികിത്സയിലാണ്. പോലീസിന്റെ വണ്ടി ഓടിച്ചിട്ടുള്ളതിനാൽ മുൻപ് പരാതി നൽകിയിട്ടും പോലീസ് അഷ്കറിനെ സഹായിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

അതേസമയം, നൃത്ത പരിപാടിക്കായി അമ്മ അഖില തമിഴ്‌നാട്ടിൽ പോയ സമയത്താണ് കുട്ടിയെ അഷ്കർ ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടി ശ്വാസംമുട്ടിയും മർദ്ദനമേറ്റുമാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി അറിയിച്ചു.

article-image

്്ാി്േേ്്േോി

You might also like

  • Lulu Exchange
  • Straight Forward

Most Viewed