പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നാലെ ഫ്രാൻസിൽ വൻ കലാപം; രണ്ടു മരണം, നൂറിലധികം പേർക്ക് പരിക്ക്


ഷീബ വിജയൻ

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലിനെ തകർത്ത് പി.എസ്.ജി കിരീടം നിലനിർത്തിയതിന് പിന്നാലെ ഫ്രാൻസിൽ വൻ ആരാധക കലാപം. പാരീസ് ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഫുട്ബോൾ ആരാധകരും പോലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയതോടെ ആഘോഷങ്ങൾ അക്രമാസക്തമായി മാറി. കലാപത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 192 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 559 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ പി.എസ്.ജി വിജയിച്ചതോടെ പാരീസിലെ ചാംപ്സ് എലീസ് തെരുവിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തിൽ ഒരു വിഭാഗം ആളുകൾ പടക്കങ്ങൾ കത്തിക്കുകയും ഇലക്ട്രിക് ബൈക്കുകൾക്കും വാഹനങ്ങൾക്കും തീയിടുകയും ചെയ്തു. അക്രമികൾ നഗരത്തിലെ കടകളുടെ ഗ്ലാസുകൾ തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അക്രമത്തെ രൂക്ഷമായി വിമർശിച്ച തീവ്രവലതുപക്ഷ നേതാവ് മരീൻ ലെ പെൻ, ഫ്രാൻസിൽ മാത്രമാണ് ഒരു ഫുട്ബോൾ വിജയത്തിന്റെ പേരിൽ ജനങ്ങൾക്ക് തെരുവിനെ ഭയന്ന് വീടുകളിൽ ഇരിക്കേണ്ടി വരുന്നതെന്ന് കുറ്റപ്പെടുത്തി. സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചാമ്പ്യന്മാരായ പി.എസ്.ജി താരങ്ങളുടെ വിക്ടറി പരേഡും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒരുക്കുന്ന പ്രത്യേക സ്വീകരണ ചടങ്ങും നിശ്ചയിച്ച പ്രകാരം നടക്കും.

article-image

ോേ്േോ്ോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed