കെ.പി.എഫ് ലേഡീസ് വിങ്ങിന്റെ ‘പെരുന്നാൾ രാവ്’ ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിംഗ് ബഹ്റൈൻ ബി.എം.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “പെരുന്നാൾ രാവ്” വിപുലമായ ജനപങ്കാളിത്തത്തോടെയും കുടുംബസൗഹൃദ അന്തരീക്ഷത്തിലും വേറിട്ടൊരു അനുഭവമായി മാറി. പരിപാടിയിൽ രേഗസ്‌ന സുധി, പ്രിയങ്ക ജിതേഷ് എന്നിവർ വേദി നിയന്ത്രിച്ചപ്പോൾ ലേഡീസ് വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും സജീവമായ കലാപരിപാടികൾ ശ്രദ്ധേയമായി. ലേഡീസ് വിംഗ് കൺവീനർ സജ്‌ന ഷാനൂബ്, ജോയിന്റ് കൺവീനർമാരായ അഞ്ജലി സുജീഷ്, ഷറീന ഖാലിദ് എന്നിവർ ഈ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ഇതിനൊപ്പം കെ.പി.എഫ് ലേഡീസ് വിംഗ് പുതുതായി പുറത്തിറക്കാനിരിക്കുന്ന മാഗസിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിൽ വെച്ച് നടന്നു.
asdsdsds

