ഇനി രണ്ട് മാസത്തെ റേഷൻ ഒന്നിച്ചു നൽകില്ല; നീല കാർഡുകാരുടെ അധിക അരിയും വെട്ടിക്കുറച്ചു


ഷീബ വിജയൻ

ആലപ്പുഴ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്ത് നടപ്പിലാക്കിയ രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് നൽകുന്ന സംവിധാനം ഭക്ഷ്യവകുപ്പ് നിർത്തലാക്കി. ഏപ്രിൽ, മെയ് മാസങ്ങളിലെ റേഷൻ വിഹിതം ഒരുമിച്ച് വിതരണം ചെയ്തത് പലയിടങ്ങളിലും വലിയ തോതിൽ താളംതെറ്റിച്ചതിനെ തുടർന്നാണ് ഈ പുതിയ തീരുമാനം. ഇതിനൊപ്പം നീല കാർഡ് ഉടമകൾക്ക് നൽകി വന്നിരുന്ന അധിക അരിയുടെ വിതരണവും സർക്കാർ നിർത്തിവെച്ചിട്ടുണ്ട്. സാധാരണയായി നാല് കിലോ അരി ലഭിച്ചിരുന്ന നീല കാർഡുകാർക്ക് ഏപ്രിലിൽ രണ്ടും മെയ് മാസത്തിൽ മൂന്നും കിലോ വീതം അധിക അരി നൽകിയിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി കണക്കിലെടുത്ത് മൂന്ന് മാസത്തെ ധാന്യം ഒന്നിച്ചു നൽകാനാണ് കേന്ദ്രം നിർദേശിച്ചതെങ്കിലും, സംഭരണശേഷിയുടെ കുറവ് കാരണം കേരളം അത് രണ്ട് മാസമാക്കി ചുരുക്കുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് അരി എത്തിക്കുന്നതിലെ പാളിച്ചകളും കണക്കുകൾ കൈകാര്യം ചെയ്യുന്നതിലെ ആശയക്കുഴപ്പവും കാരണമാണ് റേഷൻ ഒന്നിച്ചു നൽകുന്നതിൽ നിന്ന് ഭക്ഷ്യവകുപ്പ് ഇപ്പോൾ പിന്മാറിയത്.

article-image

ോേേോൗോൗേൗോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed