യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി പിഎസ്ജി
ഷീബ വിജയൻ
ബുഡാപെസ്റ്റ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി പിഎസ്ജി. അധിക സമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ആര്‍സനലിനെ 4-3ന് തകര്‍ത്താണ് പിഎസ്ജിയുടെ കിരീടനേട്ടം.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ തുടരുകയായിരുന്നു. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 4-3നാണ് പിഎസ്ജി വിജയിച്ചത്.
മത്സരത്തിന്‍റെ അഞ്ചാം മിനിറ്റില്‍ കായ് ഹാവെര്‍ട്‌സിന്‍റെ ഗോളിലൂടെ ആഴ്സനല്‍ മുന്നിലെത്തിയപ്പോള്‍, 64-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളിലൂടെ ഉസ്മാന്‍ ഡെംബലെ പിഎസ്ജിയെ ഒപ്പമെത്തിക്കുകയായിരുന്നു.
asോേോേേോോ

