കുടുംബ സൗഹൃദ വേദി ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: 'രക്തദാനം മഹാദാനം' എന്ന ഉദാത്തമായ സന്ദേശം മുൻനിർത്തി കുടുംബ സൗഹൃദ വേദി ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് രക്തബാങ്കുമായി സഹകരിച്ച് 2026 മേയ് 29 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ സ്ത്രീകളടക്കം എഴുപത്തിയഞ്ചോളം പ്രവാസികൾ സജീവമായി പങ്കെടുത്തു രക്തം നൽകി. അസോസിയേഷൻ ഭാരവാഹികളുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ ശ്രമത്തിലൂടെ ക്യാമ്പ് വൻ വിജയമായി പൂർത്തീകരിക്കാൻ സാധിച്ചു. രക്ഷാധികാരി അജിത് കണ്ണൂർ, ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ, ട്രഷറർ മണിക്കുട്ടൻ ജി, മെമ്പർഷിപ്പ് സെക്രട്ടറി അജിത് മണക്കാല, മെഡിക്കൽ കോർഡിനേറ്റർ ബിജോ തോമസ്, ചാരിറ്റി കൺവീനർ സയിദ് ഹനിഫ, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ്, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ജനറൽ ഓഡിറ്റർ മൻഷീർ കൊണ്ടോട്ടി, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ വിനോദ് അരൂർ, ദേവി ദിവ്യ എന്നിവർ ക്യാമ്പിന് ആവശ്യമായ നേതൃത്വം നൽകി. രക്തദാനത്തിൽ പങ്കാളികളായവർ, സാമൂഹിക പ്രവർത്തകർ, മെഡിക്കൽ ജീവനക്കാർ എന്നിവർക്ക് അസോസിയേഷൻ ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി. ബഹ്‌റൈനിലെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി വരുംദിവസങ്ങളിലും ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുടുംബ സൗഹൃദ വേദി മുന്നോട്ടുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
asqswaqswaqswa

