ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി രണ്ടാം ചെസ് ചാമ്പ്യൻഷിപ്പ് ജൂൺ 12-ന്
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ച് രണ്ടാം എഡിഷൻ ചെസ് ചാമ്പ്യൻഷിപ്പ് ജൂൺ 12-ന് സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ റെക്കോർഡ് പങ്കാളിത്തത്തിന്റെ വിജയ തുടർച്ചയായാണ് ഇത്തവണയും മത്സരങ്ങൾ ക്രമീകരിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ ഇന്റർ-സ്കൂൾ ടീം ഇനവും ഓപ്പൺ റാപ്പിഡ് ഇനവും ഉൾപ്പെടുത്തിയിട്ടുണ്ട്. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഓരോ സ്കൂളിൽ നിന്നും ആൺകുട്ടിയും പെൺകുട്ടിയും അടങ്ങുന്ന നാലംഗ ടീമുകൾക്കാണ് ഇന്റർ-സ്കൂൾ വിഭാഗത്തിൽ പ്രവേശനം. ഈ വിഭാഗത്തിൽ മത്സരം തികച്ചും സൗജന്യമാണ്. ഓപ്പൺ വിഭാഗത്തിൽ പങ്കെടുക്കുന്നവർക്ക് 3 ദിനാർ പ്രവേശന ഫീസ് ഉണ്ടായിരിക്കും. ഫിഡെ റാപ്പിഡ് നിയമങ്ങൾക്കനുസൃതം നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ആകർഷകമായ സമ്മാനങ്ങളും നൽകും. മികച്ച പ്രകടനവും നേട്ടവും കാഴ്ചവയ്ക്കുന്ന 10 പേർക്ക് പ്രത്യേക അംഗീകാരവും ലഭിക്കും. സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂൺ 8 ആണ്. കൂടുതൽ വിവരങ്ങൾക്ക് അർജുൻ കക്കാടത്ത് (3319 0004), ഫൈസൽ മടപ്പള്ളി (3339 4919), ഷംഷാദ് (3929 1585) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ചാമ്പ്യൻഷിപ്പ് വൻ വിജയമാക്കാൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ഉൾപ്പെടെയുള്ള ഭരണസമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
adsdssas

