പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കാൻ സാധ്യത; എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കാൻ സാധ്യത. പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സംബന്ധിച്ച് എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും. സംസ്ഥാനത്ത് 1,460 കള്ള് ഷാപ്പുകളാണ് കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് പൂട്ടിയത്.

പരമ്പരാഗത തൊഴിൽ മേഖലയായ കള്ള് വ്യവസായം വൻ പ്രതിസന്ധി നേരിടുമ്പോൾ സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷിയിലാണ് ഷാപ്പ് ഉടമകളും തൊഴിലാളികളും. 4,500 ലേറെ തൊഴിലാളികൾക്കാണ് ഉപജീവനം നഷ്ടമായത്.

ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിച്ചതോടെ വില കുറഞ്ഞ് സാമ്പത്തിക നഷ്ടത്തിലായ ഷാപ്പുകളാണ് പൂട്ടിയത്. കെട്ടിടത്തിന്‍റെ ഉയർന്ന വാടക മുതൽ പ്രാദേശികമായ എതിർപ്പുകൾ വരെ പ്രതിസന്ധികളാണ്.

article-image

ോാി്ോാിേ്േൈോി

You might also like

  • Lulu Exchange
  • Straight Forward

Most Viewed