ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ്. ജയശങ്കർ; പ്രവാസികളുടെ സുരക്ഷയിൽ ഉറപ്പ് നൽകി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സംസാരിച്ചു. മേഖലയിലെ നിലവിലെ ഗൗരവകരമായ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളുമാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്.
മേഖലയിലുണ്ടായ പുതിയ സംഭവവികാസങ്ങളിൽ ഇന്ത്യയ്ക്കുള്ള ആശങ്ക ജയശങ്കർ പങ്കുവെച്ചു. ബഹ്‌റൈനിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയാണ് ചർച്ചയിലെ പ്രധാന വിഷയമായത്. പ്രവാസികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ബഹ്‌റൈൻ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഉറപ്പ് നൽകിയതായി ജയശങ്കർ വ്യക്തമാക്കി.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളുമായി ഇന്ത്യ നിരന്തരം ആശയവിനിമയം നടത്തുന്നത്.
dsedwedsw


