പ്രക്ഷോഭങ്ങൾക്കൊടുവിൽ നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി സ്ഥാനമേറ്റു


ശാരിക

കാഠ്മണ്ഡു l ഭാവിയെ തന്നെ നിർണയിക്കപ്പെടുന്ന പ്രക്ഷോഭങ്ങൾക്കു ശേഷം, നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി സ്ഥാനമേറ്റു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ജെൻ സി തലമുറക്ക് സ്വീകാര്യയായ ധീരയായ വനിത എന്ന നിലയിലാണ് 73 കാരിയായ സുശീല കർക്കിയെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി നിർദേശിച്ചത്. ചുമതലയേൽക്കാൻ തയ്യാറായ ഇവർ, വെള്ളിയാഴ്ച രാത്രി ഒമ്പതിന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.


ഇന്ത്യയിൽ പഠിച്ചു വളർന്ന്, നേപ്പാളിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട ന്യായാധിപയെന്ന പദവിയിൽ നിന്നാണ് സുശീല കർക്കി രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാകുന്നത്.

1952 ജൂൺ ഏഴിന് കിഴക്കൻ നേപ്പാളിലെ ബിരത് നഗറിലെ സാധാരണ കുടുംബത്തിലായിരുന്നു സുശീലയുടെ ജനനം. ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശം. ഏഴു സഹോദരങ്ങളിൽ മൂത്തവളയായിരുന്നു സുശീല. പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം, 1975 ൽ വരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശലായിൽ (ബി.എച്ച്.യു) നിന്നും രാഷ്ട്രീയ മീമാംസയിൽ ബിരുദാനന്തര ബിരുദം നേടി. ഒപ്പം, നൃത്തവും അഭ്യസിച്ചു. ബി.എച്ച്.യുവിൽ ഗവേഷണ ബിരുദത്തിന് ചേർന്ന് അധ്യാപനത്തിന് അവസരം നൽകാമെന്ന് വാഗ്ദാനമുണ്ടായെങ്കിലും നിയമ വഴിയിൽ പ്രവേശിക്കാനുളള തീരുമാനവുമായി സുശീല നാട്ടിലേക്ക് മടങ്ങി. 1978ൽ ത്രിഭുവൻ സർവകലാശാലയിൽ നിന്നും നിയമം പഠിച്ച അവർ 1979 ബിരത് നഗറിൽ അഭിഭാഷകയായി പ്രാക്ടീസും ആരംഭിച്ചു. ദീർഘകാലമായി അഭിഭാഷക ജോലി ചെയ്ത ശേഷം 2009ൽ സുപ്രീം കോടതിയിൽ താൽകാലിക ജഡ്ജിയായ നിയമിതയാവുകയായിരുന്നു. അടുത്ത വർഷം സ്ഥിരം ജഡ്ജിയുമായപ്പോൾ നേപ്പാളിലെ വളർന്നുവരുന്ന തലമുറക്ക് വലിയൊരു പ്രചോദനമായി അവർ മാറി.

2016ലായിരുന്നു രാജ്യ ചരിത്രത്തിലെ ആദ്യ വനിതാ ജഡ്ജിയായി സുശീല കർക്കി ചുമതലയേൽക്കുന്നത്. ഏറെ പ്രമാദമായ കേസുകളിൽ നീതി പുർവം വിധി കൽപിച്ച അവർ രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള നിയമജ്ഞയായി മാറുന്നതാണ് പിന്നീട് കണ്ടത്. 11 മാസം ചീഫ് ജസ്റ്റിസായി പ്രവർത്തിച്ച സുശീല, അഴിമതിക്കെതിരെ ശക്തമായ നിലപാടുകളെടുത്തു. സുശീലയുടെ തീരുമാനങ്ങൾ എപ്പോഴും നീതിപൂർവമായിരിക്കുമെന്ന് നേപ്പാൾ വിശ്വസിച്ചു. വനിതാ പൗരത്വ അവകാശം, ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ അഴിമതിയും നിയമലംഘനവും തുടങ്ങിയ ശ്രദ്ധേയ വിധികളിലൂടെ തന്റെ കൈയൊപ്പും ചാർത്തി

മുൻ പ്രധാനമന്ത്രി ഷേർ ദുബയുടെ നേതൃത്വത്തിനുള്ള സർക്കാർ ഇവരെ ഇംപീച്ച് ചെയ്യാൻ ശ്രമിച്ചുവെങ്കിലും നീക്കം രാഷ്ട്രീയ പ്രേരിതമാവുമെന്ന ആരോപണത്തെ തുടർന്ന് പിൻവാങ്ങി. 32 വർഷത്തോളം നിയമ പാതിയിൽ പ്രവർത്തിച്ച അവരുടെ കരിയർ വക്കീൽ കുപ്പായത്തിലേക്കും ജഡ്ജി കസേരയിലേക്കും പ്രവേശിക്കാൻ നിരവധി വനിതകൾക്ക് പ്രചോദനം പകർന്നു. 2012ൽ വിവര സാങ്കേതി മന്ത്രിയായിരുന്നു ജയ പ്രകാശ് ഗുപ്തയെ അഴിമതി കേസിൽ തുറങ്കിലടക്കാൻ വിധിച്ചുകൊണ്ട് ചരിത്രത്തിൽ ഇടം നേടി. പുരോഗമനമായ വിധിന്യയങ്ങളും ശ്രദ്ധേയമായി.

65ാം വയസ്സിൽ വിരമിച്ച് പുസ്തകമെഴുത്തും വിശ്രമവുമായി കഴിയുന്നതിനിടെയാണ് പുതുതലമുറ നയിച്ച പ്രക്ഷോഭത്തിലൂടെ 73ാം വയസ്സിൽ രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. നേപ്പാൾ ചരിത്രത്തിലെ ആദ്യ വിമാന റാഞ്ചലിന്റെ ഭാഗമായ ദുർഗ പ്രസാദ് സുബേദിയാണ് സുശീല കർക്കറിന്റെ ഭർത്താവ്. നേപ്പാളി കോൺഗ്രസ് യുവനേതാവായിരിക്കെയൊണ് 1973ൽ ബോളിവുധ് താരം മാല സിങ് ഉൾപ്പെടെ സഞ്ചരിച്ച ഇരട്ട എഞ്ചിൻ എയർക്രാഫ്റ്റ് ദുഗർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം റാഞ്ചിയത്. തുടർന്ന്, ബനാറസ് യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടെ സൗഹൃദത്തിലായാണ് ഇരുവരും വിവാഹം കഴിച്ചത്.

സാമൂഹിക മാധ്യമ നിരോധനത്തിലെ പ്രതിഷേധം, ഭരണകൂട അഴിമതിക്കും വികസന വിരുദ്ധതക്കുമെതിരായ കലാപമായി തീപടർത്തിയാണ് ‘ജെ സി’ പ്രക്ഷോഭം കെട്ടങ്ങിയത്. ഔദ്യോഗിക വസതികൾക്ക് തീവെച്ചും, ഓഫീസുകൾ കൈയേറിയും തുടർന്ന പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി കെ.പി ഒലി ശർമയും മന്ത്രിമാരും രാജിവെച്ച് രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച വരെ രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തിയാണ് സൈന്യം രാജ്യത്ത് സമാധനം പുനസ്ഥാപിക്കുന്നത്.

article-image

െമമ

You might also like

Most Viewed