രാജ്യ തലസ്ഥാനത്തെ പൊലീസിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ട്രംപ്; പകരം നാഷനൽ ഗാർഡിനെ വിന്യസിക്കും


ഷീബ വിജയൻ
വഷിംങ്ടൺ I രാജ്യതലസ്ഥാനമായ വാഷിംങ്ടൺ ഡി.സിയിലെ പൊലീസ് സേനയുടെ നിയന്ത്രണം പിടിച്ചെടുത്ത് പകരം നാഷനൽ ഗാർഡിനെ വിന്യസിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തലസ്ഥാനം അക്രമികളുടെ പിടിയിൽ ആണെന്നും നിയമവാഴ്ചയില്ലെന്നും ആരോപിച്ചാണ് ട്രംപിന്റെ നടപടി. എന്നാൽ, ഔദ്യോഗിക കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് തികച്ചും ഭിന്നമായ രീതിയിൽ നഗരത്തെ വിശേഷിപ്പിച്ചുകൊണ്ടാണ് ഈ നീക്കമെന്ന് ട്രംപിന്റെ വിമർശകർ ചൂണ്ടിക്കാട്ടുന്നു. വാഷിങ്ടൺ-മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് കണക്കുകൾ പ്രകാരം കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇവിടുത്തെ കുറ്റകൃത്യങ്ങൾ. വംശപരമായ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു നഗരത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു നേരെയുള്ള ‘വെറുപ്പുളവാക്കുന്നതും അപകടകരവും അവഹേളനപരവുമായ’ ആക്രമണമായി ഇതിനെ അവർ അപലപിച്ചു. ഫെഡറൽ സൈന്യത്തിന്റെ ഏറ്റെടുക്കൽ 30 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതായി ‘ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.

article-image

ASADSADSADS

You might also like

  • Straight Forward

Most Viewed