കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവ് മരിച്ചു


 ഷീബ വിജയൻ 

ഒട്ടാവ I കാനഡയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷ്(27)ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ന്യൂഫൗണ്ട്ലാന്‍റിലെ ഡീർ തടാകത്തിന് സമീപമായിരുന്നു അപകടം. പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് തകർന്നത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. സംഭവസ്ഥല‌‌ത്തുവച്ച് തന്നെ ഇരുവരും മരിക്കുകയായിരുന്നു. ഡെൽറ്റ ആസ്ഥാനമായുള്ള കിസിക് ഏരിയൽ സർവേ ഇൻ‌കോർപറേറ്റഡിലാണ് ഗൗതം ജോലി ചെയ്തിരുന്നത്.

article-image

ADSADQSWADEQSW

You might also like

  • Lulu Exchange
  • Straight Forward

Most Viewed