അഞ്ച് ദിവസമായിട്ട് ഭക്ഷണമില്ല'; ഗസ്സയിലെ രൂക്ഷമായ പട്ടിണി വെളിപ്പെടുത്തി ഫലസ്തീൻ വനിതയുടെ വീഡിയോ

ഷീബ വിജയൻ
ഗസ്സ I കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഗസ്സയിലെ ജനങ്ങളുടെ പ്രതിസന്ധി വെളിപ്പെടുത്തി ഫലസ്തീൻ വനിതയുടെ വീഡിയോ. അൽ ഷിഫ ആശുപത്രിയിൽ അഭയാർഥിയായി കഴിയുന്ന സ്ത്രീയാണ് അഞ്ച് ദിവസമായി പട്ടിണിയാണെന്നും എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും വെളിപ്പെടുത്തുന്നത്.''എനിക്ക് ഭക്ഷണം വേണം. അഞ്ച് ദിവസമായി ഒന്നും കഴിച്ചിട്ടില്ല. ഞാൻ ഇപ്പോൾ വളരെ മോശം അവസ്ഥയിലാണ്. എന്റെ മാതാപിതാക്കൾ മരിച്ചുപോയി. എന്റെ മറ്റു കുടുംബാംഗങ്ങൾ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. അവരിപ്പോൾ എവിടെയാണ് കഴിയുന്നത് എന്നുപോലും എനിക്കറിയില്ല. ഞാൻ പൂർണമായും ഒറ്റക്കാണ്. വയറ്റിൽ ഒന്നുമില്ലാത്തതിനാൽ തലകറങ്ങുന്നുണ്ട്. കുറച്ചു നടക്കുമ്പോൾ തലകറങ്ങും. അതുകൊണ്ട് ഭക്ഷണം അന്വേഷിച്ച് പോകാൻപോലും പറ്റാത്ത അവസ്ഥയാണ്''- വീഡിയോയിൽ സ്ത്രീ പറയുന്നു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 22 ഫലസ്തീനികളാണ് ഇന്ന് കൊല്ലപ്പെട്ടത്. ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയവും ഇസ്രായേൽ തകർത്തു. പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
XZASXSX