പുതിയ ലാമ ഉടനില്ല; പിൻഗാമി പ്രഖ്യാപനം തന്റെ മരണശേഷം മാത്രമെന്ന് ദലൈലാമ

ഷീബ വിജയൻ
ധരംശാല: തന്‍റെ പിന്‍ഗാമിയെ ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ. തന്റെ മരണശേഷമേ പ്രഖ്യാപനമുണ്ടൂവെന്ന് ദലൈലാമ അറിയിച്ചു. തന്റെ 90ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ദലൈലാമ അറിയിച്ചിരുന്നത്. ഈ മാസം ആറിനാണ് അദ്ദേഹത്തിന്റെ ജന്മദിനം. ജന്മദിനത്തിനോട് മുന്നോടിയായിരുന്നു ദലൈലാമ പിന്‍ഗാമിയെ ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് അറിയിച്ചത്. 15ാമത്തെ ദലൈലാമയെ കാത്ത് ധരംശാലയിലെ മക്‌ലിയോഡ്ഗഞ്ചിൽ പതിനായിരങ്ങളാണ് എത്തിയിരുന്നത്.
പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കുമെന്നായിരുന്നു ചൈനയുടെ നിലപാട്. ഇത് അംഗീകരിക്കുന്നില്ലെന്ന് ദലൈലാമ വ്യക്തമാക്കിക്കഴിഞ്ഞു. പിൻഗാമിയെ പ്രഖ്യാപിക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്ന് ദലൈലാമ പറഞ്ഞു. തന്റെ ട്രസ്റ്റിന് മാത്രമേ അതിന് അവകാശമുള്ളുവെന്നും ദലൈലാമ വ്യക്തമാക്കി. 600 വർഷം പഴക്കമുള്ള ഈ സ്ഥാപനം തന്റെ മരണശേഷവും തുടരുമെന്നും ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ലാമ അറിയിച്ചു.
ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റാനായിരിക്കും പതിനഞ്ചാമത്തെ ലാമയെ തീരുമാനിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തമെന്നും അദ്ദേഹം അറിയിച്ചു. തന്റെ പിൻഗാമി ചൈനക്ക് പുറത്തുള്ള സ്വതന്ത്രലോകത്ത് ജനിക്കുമെന്ന് ദലൈലാമ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 'വോയിസ് ഓഫ് ദി വോയ്സിലെസ്' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് പ്രഖ്യാപനം. ദലൈലാമയുടെ വാദത്തെ രൂക്ഷമായി വിമർശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ടിബറ്റൻ ബുദ്ധിസത്തിന്റെ അടുത്ത ആത്മീയ നേതാവിന്റെ തങ്ങൾ തെരഞ്ഞെടുക്കുമെന്നാണ് ടിബറ്റിനെ രാജ്യത്തിന്റെ ഒരവിഭാജ്യ ഘടകമായി കാണുന്ന ചൈനയുടെ നിലപാട്.
SAASADSASD