ഹനിയയുടെ കൊലപാതകത്തിന് ഇസ്രയേലിന് മറുപടി നൽകുമെന്ന് ഹമാസ്
 
                                                            ടെഹ്റാൻ: ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് ഇസ്രയേലിന് മറുപടി നൽകുമെന്ന് ഹമാസ് നേതാവ് മൂസ അബു മർസൂഖ്. ബുധനാഴ്ച രാവിലെ ടെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഹനിയ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് മൂസ അബു മർസൂഖ് ആരോപിച്ചു. ഹനിയയുടെ കൊലപാതകം ഇസ്രയേലിന്റെ ഭീരുത്വത്തിന്റെ തെളിവാണെന്നും ഇതിനുള്ള ശിക്ഷ അവർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്ത് ലക്ഷ്യം നേടാനാണോ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത് ആ ലക്ഷ്യങ്ങൾ ഇസ്രയേൽ ഒരിക്കലും നേടില്ലെന്ന് മുതിർന്ന ഹമാസ് വക്താവ് സമി അബു സുഹ്‌രി പറഞ്ഞു. ജറുസലേമിന്റെ മോചനത്തിന് ഹമാസ് തുറന്ന യുദ്ധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹനിയ ടെഹ്റാനിൽ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെടുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് അദ്ദേഹം പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏപ്രിലിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹനിയയുടെ മൂന്ന് ആൺമക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോൾ ഇവരുടെ കാറിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.
dsfdsg
 
												
										 
																	