വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന


കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നൽകിയത്. 

മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ പേരിന് രൂപം നൽകിയത്. കൊവിഡിനേക്കാൾ മാരകമായിരിക്കും ഡിസീസ് എക്‌സ് എന്നാണ് വിലയിരുത്തൽ.

2017ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികൾ എന്ന പേരിൽ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതിൽ കൊവിഡ്−19, എബോള, മാർബർഗ്, ലാസ ഫീവർ, മെർസ്, സാർസ്, നിപ്പ, സിക്ക എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഏറ്റവും ഒടുവിലായി ഉൾപ്പെട്ട അസുഖമാണ് ഡിസീസ് എക്‌സ്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്‌സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തൽ. ഒപ്പം സോമ്പി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.

article-image

rtuftu

You might also like

  • Lulu Exchange
  • Straight Forward

Most Viewed