കോവിഡ്: ഇന്ത്യയിൽ ചികിത്സയിൽ ഇനി 12,000 പേർ മാത്രം


രാജ്യത്തെ കൊറോണ വ്യാപനതോത് വീണ്ടും കുറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം, ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 795 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

0.17 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,280 പേർ രോഗമുക്തരായി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,054 ആയി. ആകെ 4.24 കോടിയാളുകൾ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസം 4.66 ലക്ഷമാളുകളിലാണ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധനകൾ 79.15 കോടി കവിഞ്ഞു. 58 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 5,21,416 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. 184.87 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed