ഇന്ത്യയിൽ പുതിയ 2,85,914 കോവിഡ് കേസുകൾ


രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം 2,85,914 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 665 മരണവും റിപ്പോർട്ട്‌ ചെയ്തു. കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു തുടങ്ങി.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,914 പേർ‍ക്കാണ് രോഗം ബാധിച്ചത്. പുതിയ കേസുകളിൽ‍ ചൊവ്വാഴ്ചത്തേക്കാൾ‍ 11.7 ശതമാനം വർ‍ധനവ് രേഖപ്പെടുത്തി. രോഗവ്യാപന നിരക്ക് 16.1 ശതമാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ‍ കഴിയുന്നവരുടെ എണ്ണം 22.23 ലക്ഷമായി ഉയർ‍ന്നു. 2.99 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 665 മരണവും മഹാമാരി മൂലം രാജ്യത്ത് സംഭവിച്ചു. 4,91,127 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർ‍ട്ട് ചെയ്തു.

 കർ‍ണാടകയിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്നര ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു തുടങ്ങി. ഹരിയാനയിൽ ഫെബ്രുവരി ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കും. എന്നാൽ ഡൽഹിയിലെ കണക്കിൽ നേരിയ വർധനയുണ്ടായി. ആറായിരത്തിൽ അധികം പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, വിവിധ സംസ്ഥാനങ്ങൾ‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾ‍ക്കുമായി 59.50 ലക്ഷം വാക്സിൻ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 163 കോടി പേർ‍ക്കാണ് വാക്സിൻ നൽ‍കിയിട്ടുള്ളത്.

You might also like

Most Viewed