ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയിൽ‍ കോവിഡ് കേസുകൾ കുറയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം


ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയിൽ‍ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിന്‍റെ തീവ്രത വാക്സിനേഷൻ കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. 15−18 പ്രായമുള്ള കുട്ടികളിൽ‍ 52 ശതമാനം പേർ‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നൽ‍കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,06,064 പേർ‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 20.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 439 മരണവും സ്ഥിരീകരിച്ചു. നിലവിൽ‍ രോഗമുക്തി നിരക്ക് 93.07 ശതമാനമാണ്. 22,49,335 പേരാണ് നിലവിൽ‍ ചികിത്സയിലുള്ളത്. 

കോവിഡിന്റെ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയായ ഇൻസാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറഞ്ഞു. പുതിയ കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മെട്രോകളിൽ കൂടുതൽ വ്യാപനം ഉണ്ടെന്നും വിവിധ വകഭേദങ്ങൾ ട്രാക്ക് ചെയ്യുന്ന ദേശീയ ലബോറട്ടറികളുടെ കൺസോർഷ്യം വ്യക്തമാക്കി. ഒമിക്രോണിന്റെ സാംക്രമിക ഉപവകഭേദമായ ബിഎ.2 ലീനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു. ഇതുവരെയുള്ള മിക്ക ഒമിക്രോൺ കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതോ ഗുരുതരമല്ലാത്തതോ ആണ്. അതേസമയം ആശുപത്രി പ്രവേശനങ്ങളും ഐസിയു കേസുകളും വർദ്ധിച്ചിട്ടുണ്ടെന്നും കോവിഡ് ഭീതി തുടരുകയാണെന്നും ബുള്ളറ്റിനിൽ‍ പറയുന്നു.

You might also like

  • Straight Forward

Most Viewed