വേഗത്തിൽ ഫലം ലഭിക്കുന്ന ആന്‍റിജൻ പരിശോധനയ്ക്ക് എഫ്ഡിഎ അംഗീകാരം


വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസ് ബാധയുണ്ടായിട്ടുണ്ടോ എന്ന് വേഗത്തിൽ കണ്ടെത്താനുള്ള പരിശോധനയ്ക്ക് അമേരിക്കയിലെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നല്കി. വളരെ വേഗത്തിൽ ലഭിക്കുന്ന പരിശോധനാഫലം പിസിആർ ടെസ്റ്റിംഗിനേക്കാൾ മികച്ചതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സജീവമായ കൊറോണ അണുബാധ കണ്ടെത്താൻ സാധിക്കുന്ന പരിശോധനയാണിത്. 

കോവിഡിനെതിരെയുള്ള മികച്ച പ്രതികരണമെന്നാണ് ആന്‍റിജൻ പരീക്ഷണത്തെ ഏജൻസി വിശേഷിപ്പിച്ചത്. മാത്രമല്ല കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാനുമാവും. ഒന്നിലധികം കന്പനികൾ ഉത്പാദനം നടത്തുന്നതോടെ ഒരേ ദിവസം തന്നെ ദശലക്ഷക്കണക്കിന് പേരെ പരിശോധിക്കാനാവും. ലളിതമായ രൂപകൽപ്പനയും പെട്ടെന്നുള്ള ഫലവും അണുബാധയുടെ നിരക്ക് തിരിച്ചറിയാൻ സഹായിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed