ദന്ത പരിചരണം
ഡോ. മോന - ലിന്നാസ് മെഡിക്കൽ സെന്റർ
മനോഹരമായ ചിരി സമ്മാനിക്കുന്നതിൽ വായക്ക് വളരെ പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ അവയുടെ പരിചരണത്തിന് നിത്യ ജീവിതത്തിൽ വളരെ വലിയ സ്ഥാനവുമുണ്ട്. മോണകളിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും ഗൗരവകരമായ അസുഖങ്ങളുടെ തുടക്കമാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾക്കും, ഹോർമോൺ വ്യതിയാനവും, രോഗ പ്രതിരോധ ശേഷി, അമിത ക്രോധം, ഓറൽ കാൻസർ തുടങ്ങിയവയുടെയും തുടക്കം മോണയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് തിരിച്ചറിയാവുന്നതാണ്. ഓറൽ സംരക്ഷണം അല്ലെങ്കിൽ ഓറൽ ആരോഗ്യം ഉറപ്പ് വരുത്താൻ വർഷത്തിൽ രണ്ട് തവണയെങ്കിലും ദന്തരോഗ വിദഗ്ദ്ധനെ കാണുക, ദിവസത്തിൽ രണ്ട് നേരം പല്ല് തേക്കുക, മാംസാഹാരം കഴിച്ചതിന് ശേഷം വായ നന്നായി കഴുകുക, ലഹരി വസ്തുക്കളായ പുകയില, എനർജി ഡ്രിങ്ക്സ്, ച്യൂയിംഗം തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക, മോണകളിൽ നിന്ന് രക്തസ്രാവമോ, പഴുപ്പോ, കറുത്ത പാടുകളോ കണ്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടുക.
കൃത്യമായ ദന്ത പരിചരണത്തിന്റെ ഗുണങ്ങൾ
മാരക രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുകയും, അത് മൂലം ഉണ്ടാകുന്ന പണചെലവ് കുറക്കുകയും ചെയ്യും. വായനാറ്റം ഉണ്ടാകില്ല, മോണ രോഗങ്ങളെ തടയും, ഹൃദയാഘാതം, പ്രേമേഹം, ഗർഭിണികൾക്ക് കുഞ്ഞിന്റെ ആരോഗ്യം, മൂത്രാശയ കല്ല്, ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ, നല്ല ദന്ത പരിചരണത്തിനു വേണ്ടിയുള്ള ദന്ത പരിശോധനകൾ ഒന്നും അധിക ചിലവുകളല്ല.
രസകരമായ കാര്യങ്ങൾ അഥവാ ഫൺ ഫാക്ടേഴ്സ്
തേങ്ങ ഒരു ആൻഡി ബാക്ടീരിയൽ ഭക്ഷ്യ വസ്തുവാണ്. മോണരോഗങ്ങളെ തടയാൻ അവയ്ക്ക് കഴിയും.
സ്ത്രീകൾ ഒരു ദിവസത്തിൽ ശരാശരി 62 തവണ ചിരിക്കും. പുരുഷൻ 8 തവണയേ ചിരിക്കുന്നുള്ളൂ, കുട്ടികൾ നൂറു തവണ ചിരിക്കും.
ഭൂമിയിൽ മനുഷ്യന്റെ എണ്ണത്തേക്കാൾ കൂടുതൽ ബാക്ടീരിയകൾ ഒരാളുടെ വായിൽ ഉണ്ട്.

