പല്ലിൽ കന്പി­യി­ടു­ന്പോൾ ശ്രദ്ധി­ക്കേ­ണ്ടത്


ഡോ. സിദ്ധാർഥ ദാർ - അൽ ഹിലാൽ മെഡിക്കൽ സെന്റർ

 

നിര തെറ്റിയതും വിടവുള്ളതും, അമിതമായി പൊന്തി നിൽക്കുന്ന ദന്തനിരയുള്ളവർക്കാണ് സാധാരണയായി പല്ലിൽ കന്പി കെട്ടുന്നത്. നിങ്ങളുടെ പല്ലും, മോണയും ആരോഗ്യകരമായി നിലനിൽക്കുന്ന കാലം വരെ ദന്ത നിരയൊപ്പിക്കാൻ നിങ്ങൾക്ക് പല്ലിൽ കന്പിയിടാവുന്നതാണ്. പക്ഷേ ഏറ്റവും നല്ല സമയം 11 വയസ്സ് മുതൽ 25 വയസ്സുവരെയുള്ള പ്രായമാണ്. പലരും കരുതുന്ന പോലെ യഥാർത്ഥത്തിൽ പല്ലിൽ കന്പിയിടുന്ന പ്രക്രിയ വേദനാജനകമല്ല. പല്ലുകൾ ഓരേ നിരയാക്കുന്നതിന് വേണ്ടി അൽപ്പം ബലത്തിൽ വലിച്ചു കെട്ടുകയാണ് ചെയ്യുന്നത്.

ആദ്യത്തെ രണ്ട് ദിവസത്തെ കുറച്ച് ബുദ്ധിമുട്ട് മാത്രമേ ഉണ്ടാകൂ. സാധാരണയായി പലരും മെറ്റൽ കൊണ്ടുള്ള കന്പിയാണ് ഉപയോഗിച്ച് വരുന്നത്. മറ്റ് ചിലപ്പോൾ അവരവരുടെ താൽപ്പര്യാർത്ഥം നിറമുളള കന്പികളും പലരും ഉപയോഗിച്ച് വരുന്നുണ്ട്. ഏകദേശം 12 മുതൽ 18 മാസം കാലയളവിലാണ് പല്ലിൽ കന്പിക്കെട്ടുന്ന ഈ ദന്തപരിചരണം നടത്തുന്നത്. പക്ഷേ ചില സ്പെഷ്യൽ കേസുകളിൽ അത് രണ്ട് വർഷം വരെ നീളാം. പല്ലിൽ കന്പിയിടുന്ന സന്ദർഭങ്ങളിൽ ദിവസത്തിൽ രണ്ട് നേരം ബ്രഷ് ചെയ്യണം. അതോടൊപ്പം മൗത്ത് വാഷ് ഉപയോഗിക്കുകയും വേണം.

പക്ഷേ ഇക്കാലയളവിൽ നിങ്ങൾ സ്റ്റിക്കി ട്ടോഫീസ്, പോപ് കോൺ, പല തരത്തിലുള്ള നട്ട്സ് തുടങ്ങിയവ ഒഴിവാക്കേണ്ടതുണ്ട്. ഇത്തരം ഭക്ഷണ സാധനങ്ങൾ നിങ്ങളുടെ പല്ലിലെ കന്പി കേട് വരുന്നതിന് കാരണമാകും. അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എത്രയും വേഗം നിങ്ങളുടെ ദന്തരോഗ വിദഗ്ദ്ധനെ കാണേണ്ടതുണ്ട്. നിങ്ങളുടെ പല്ലിന്റെ പ്രശ്നങ്ങൾ തീർത്ത് ആത്മവിശ്വാസമുണർത്തുന്ന മനോഹരമായ പുഞ്ചിരി പകർന്ന് നിങ്ങളെ കൂടുതൽ സൗന്ദര്യമുള്ളവരാക്കുകയാണ്  പല്ലിൽ കന്പി കെട്ടുന്നതിലൂടെ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed