കു­ട്ടി­കളു­ടെ­ തലയി­ലേ­ൽ­ക്കു­ന്ന ആഘാ­തങ്ങളെ­ കു­റി­ച്ച് അറി­യേ­ണ്ടതെ­ല്ലാം


ഡോ. മരിയം ബാറ്റിഷ - അൽദോസരി മെഡിക്കൽ സെന്റർ

കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് തലയിലേൽക്കുന്ന ആഘാതങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ. ചിലപ്പോൾ സംഭവിക്കുന്ന ഇത്തരം ആഘാതങ്ങൾ പലപ്പോഴും മരണം സംഭവിക്കുന്നതിന് കാരണമാകും. എന്നിരുന്നാലും ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം. മുതിർന്നവർക്ക് നൽകുന്ന പല ചികിത്സകൾ പോലെ ഇക്കാര്യത്തിൽ സി.ടി ഇമേജ് നോക്കി റാഡിഗേഷൻ മാലിഗൻസി ഒക്കെ ചെയ്യാൻ വളരെ പ്രയാസമാണ്. മൊത്തം സി.ടി ഇമേജുകളിൽ 1000 സി.ടി ഇമേജുകളെടുത്താൽ അവയിൽ മാരകമായ കാൻസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഞങ്ങളുടെ പ്രധാന ലക്ഷ്യം എന്തെന്നാൽ കുട്ടികൾക്ക് തലച്ചോറിൽ ഉണ്ടാകുന്ന ഇത്തരം ആഘാതങ്ങൾ സി.ടി സ്കാൻ ഇല്ലാതെ എങ്ങനെ തിരിച്ചറിയാം എന്നതാണ്. കുട്ടികളിൽ ഉണ്ടാകുന്ന ചെറിയ ആഘാതങ്ങൾ എളുപ്പത്തിൽ തിരിച്ചറിയുന്നില്ല. കാരണം പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും അവ കാണിക്കുന്നില്ല എന്നത് കൊണ്ട് തന്നെ. കൃത്യമായ ശാരീരിക പരിശോധനകളും, ന്യൂറോളജിക്കൽ എക്സാമിനേഷനുകളും നടത്തിയും, ക്ലിനിക്കൽ പരിശോധനകൾ, വീടുകളിൽ മുതിർന്നവരുടെ പ്രത്യേക നിരീക്ഷണങ്ങൾ എന്നിവ നടത്തിയും ഇവ തിരിച്ചറിയാം. നിരീക്ഷണങ്ങൾ സ്ഥിരമായി നടത്തണം ഇക്കാര്യത്തിൽ, കാരണം എന്തെങ്കിലും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയാണെങ്കിൽ കൃത്യമായി കണ്ടെത്തുകയും, ചികിത്സിക്കുകയും വേണം. തുടക്കത്തിൽ തന്നെ സി.ടി സ്കാൻ, സ്ക്കൾ റേഡിയോഗ്രാഫി, എം.ആർ.ഐ എന്നിവയുടെ ആവശ്യങ്ങൾ ഇല്ല. സി.ടി സ്കാൻ എടുക്കുന്നത് വളരെ വലിയ ആഘാതങ്ങൾ സംഭവിക്കുന്പോൾ ആണ്. ബോധം നഷ്ടപ്പെടുന്പോൾ, ചെവിയിൽ നിന്ന് ദ്രാവകം വരിക, കഠിനമായ തലവേദന, മൂന്ന് പ്രാവശ്യത്തിൽ കൂടുതലുള്ള ചർദ്ദി തുടങ്ങി, തലയിൽ കാണാവുന്ന തരത്തിലുള്ള മുറിവുകൾ എന്നിവയാണ് സി.ടി സ്കാൻ ആവശ്യമായി വരുന്ന സന്ദർഭങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed