പ്രമുഖ ഹോളിവുഡ് നായകൻ വിൻ ഡീസലിനെതിരേ മാനഭംഗക്കേസ്


പ്രമുഖ ഹോളിവുഡ് നായകൻ വിൻ ഡീസലിനെതിരേ മാനഭംഗക്കേസ്. അദ്ദേഹത്തിന്‍റെ മുൻ പഴ്സണൽ അസിസ്റ്റന്‍റ് ആസ്ത ജൊനാസൺ ആണ് 2010ലെ സംഭവത്തെ അടിസ്ഥാനമാക്കി ലോസ് ആഞ്ചലസ് കോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്. 

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരന്പരയിലെ അഞ്ചാമത്തെ ചിത്രമായ ഫാസ്റ്റ് ഫൈവിന്‍റെ ഷൂട്ടിംഗിനിടെ അറ്റ്‌ലാന്‍റ നഗരത്തിലെ ഹോട്ടലിൽവച്ചാണു പീഡനം നടന്നതെന്ന് ആരോപിക്കുന്നു. 

സംഭവത്തിനു മണിക്കൂറുകൾക്കകം ജോലിയിൽനിന്നു പിരിച്ചുവിട്ടതിനെതിരേയും ആസ്ത കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം, വിൻ ഡീസലിന്‍റെ അഭിഭാഷകർ എല്ലാ ആരോപണങ്ങളും നിഷേധിച്ചു.

article-image

േ്ിേ

You might also like

  • Straight Forward

Most Viewed